ഋതു കെ
ആവില്ലെനിക്കെന്‍റെ മധുരമാം
പ്രണയത്തെ
കയ്പെന്നു ചൊല്ലിക്കളയാന്‍
ഏതോ മഴക്കാല രാത്രിയെന്‍
ശിഖരത്തില്‍
കൂടൊരുക്കി നീ വന്നണഞ്ഞൂ
ഞാനറിഞ്ഞില്ലോരാ മഴയെന്‍
ഹൃദയത്തെ
കുളിരായ് പുല്‍കിയുണര്ത്തുമെന്ന്
ഞാന്‍ തനിച്ചല്ലെന്‍റെ
കൂടെയൊരാണ് കിളി
വെട്ടം
പ്രതീക്ഷിച്ചിരുന്നുവെന്നോ
ആ മഴ തീര്‍ത്തൊരാ
താളഭേദത്തിന്‍റെ
ഒളികളില്‍ കൈമാറി നൊമ്പരങ്ങള്‍
എന്നെത്തനിച്ചാക്കി
കൂടുവിട്ടാക്കിളി
എങ്ങോ പറയതകന്നുവെന്നോ...
കാത്തിരിപ്പൂ ഞാന്‍ ആ
മഴക്കാറിനെ
ആ മഴക്കാര്‍ തീര്‍ത്ത
രാത്രി മഴയേയും
നീ വരില്ലെയോ കൂടൊരുക്കില്ലെയോ
വീണ്ടുമാ
രാത്രിയിലെന്നപോലെ...